New website under construction Koodalihss.com New website under construction

Welcomee
4| | |www.koodalihighschool.co.cc| | |3
Welcome to Koodali Higher Secondary School BlogSite :::#:::School Name : Koodali High School,Koodali :::+::: School Code - 14014:::+::: School Type - Aided:::+::: Address - Koodali P O, Pin Code - 670692 Phone Number - 0091497 28576 Revenue District - Kannur Educational District - Thalassery:::+:::
Plus Two Results 2012 Link 1
HSC Results 2012 Link 2
SSLC Results 2012 Link 3
HSE SAY RESULTS 2011
SSLC 2012 Admission Ticket
FIRST YEAR HSE IMPROVEMENT RESULTS 2011 SAY 2011
FIRST YEAR HSE REVALUATION RESULTS 2011
HSE Previous Years and Sample Question Papers

Thursday, November 18, 2010

മട്ടന്നൂര്‍ സബ്ജില്ലാ സ്‌കൂള്‍ കലോത്സവം കൂടാളിയില്‍

കൂടാളി: മട്ടന്നൂര്‍ സബ്ജില്ലാ സ്‌കൂള്‍ കലോത്സവം നവമ്പര്‍ 24,25,26,27 തീയ്യതികളില്‍ നടത്താന്‍ വ്യാഴാഴ്ച കൂടാളി ഹൈസ്‌കൂളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. മട്ടന്നൂര്‍ എ.ഇ.ഒ പി.വി.സുരേഷന്റെ അധ്യക്ഷതയില്‍ പി.ടി.എ.പ്രസിഡന്റ് കോയ്യോടന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.കൃഷ്ണകുമാര്‍, പി.സരസ്വതി, കെ.കെ.ചന്ദ്രന്‍, ഒ.എസ്.കെ.എരമംഗലം, കെ.രാമചന്ദ്രന്‍, പി.വി.ദിനേശന്‍, എ.പി.ഫല്‍ഗുനന്‍, ടി.മുഹമ്മദലി, പി.വി.നാരായണന്‍ നമ്പ്യാര്‍,എം.സോമന്‍, കെ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ടി.വി.ആനന്ദവല്ലി സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി.നാരായണന്‍ നന്ദിയും പറഞ്ഞു. കൂടാളി ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ടി.വി.ആനന്ദവല്ലി ജനറല്‍ കണ്‍വീനറും മട്ടന്നൂര്‍ എ.ഇ.ഒ പി.വി.സുരേഷ് ട്രഷററും എം.രമേശന്‍ ജോ.കണ്‍വീനറുമായുള്ള കമ്മിറ്റിയും അനുബന്ധ സബ് കമ്മിറ്റിയും രൂപവത്കരിച്ചു.

മട്ടന്നൂര്‍ ഉപജില്ലാ സ്‌കൂള്‍കലോത്സവം തുടങ്ങി Posted on: 25 Nov 2010
( Mathrubhumi News Paper Report )

കൂടാളി:മട്ടന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. കൂടാളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീന പ്രദീപ് ഉദ്ഘാടനംചെയ്തു. മട്ടന്നൂര്‍ എ.ഇ.ഒ. പി.വി.സുരേഷ് അധ്യക്ഷതവഹിച്ചു. വാര്‍ഡംഗം സി.എച്ച്.നാരായണന്‍ നമ്പ്യാര്‍, പി.ടി.എ. പ്രസിഡന്റ് പോയ്യോടന്‍ മോഹനന്‍, മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒ.ശ്രീധരന്‍, എടയന്നൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം.സോമന്‍, പി.എം.സുരേന്ദ്രനാഥ്, എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ടി.വി.ആനന്ദവല്ലി സ്വാഗതവും സി.നാരായണന്‍ നന്ദിയും പറഞ്ഞു. ശനിയാഴ്ച സമാപിക്കും.

No comments:

Thanks