New website under construction Koodalihss.com New website under construction

Welcomee
4| | |www.koodalihighschool.co.cc| | |3
Welcome to Koodali Higher Secondary School BlogSite :::#:::School Name : Koodali High School,Koodali :::+::: School Code - 14014:::+::: School Type - Aided:::+::: Address - Koodali P O, Pin Code - 670692 Phone Number - 0091497 28576 Revenue District - Kannur Educational District - Thalassery:::+:::
Plus Two Results 2012 Link 1
HSC Results 2012 Link 2
SSLC Results 2012 Link 3
HSE SAY RESULTS 2011
SSLC 2012 Admission Ticket
FIRST YEAR HSE IMPROVEMENT RESULTS 2011 SAY 2011
FIRST YEAR HSE REVALUATION RESULTS 2011
HSE Previous Years and Sample Question Papers

Saturday, August 14, 2010

ചരിത്രം

കൂടാളി ഹൈസ്കൂള്‍ ചരിത്രം :-


1881 ഏപ്രില്‍ 1 ന് കച്ചേരി വളപ്പിലെ എലിമെന്റി സ്കൂളിന് അംഗീകാരം ലഭിച്ചു. നാട്ടെഴുത്തച്ഛനും സ്ക്കൂള്‍ മാനേജരുമായ വരിഷ്ഠ ഗുരു പി.ടി. കുഞ്ഞാമന്‍ ഗുരുക്കളാണ് വിദ്യാലയം ആരംഭിച്ചത്. നാലുദശാബ്ദങ്ങള്‍ക്കു ശേഷം 1992 ല്‍ കുഞ്ഞാമന്‍ ഗുരുക്കളുടെ പ്രവര്‍ത്തനഫലമായി ഒരു ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. കുംഭത്തിലെ കച്ചേരി വളപ്പില്‍ നിന്ന് കൂടാളിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ സ്കൂള്‍ അന്നത്തെ മാനേജരായിരുന്ന കെ.ടി. പത്മനാഭന്‍ നമ്പ്യാരും ഹെഡ്മാസ്റ്റര്‍ പി. കണ്ണന്‍ കുട്ടിമാസ്റ്ററും കൂടി പുരോഗതിയിലേക്ക് ബഹുദൂരം നയിച്ചു. 1935 – ല്‍ കണ്ണന്‍ കുട്ടിമാസ്റ്റര്‍ വിരമിച്ചപ്പോള്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ നമ്പ്യാരും 1941 – ല്‍ കെ.ടി കുഞ്ഞിക്കേളപ്പന്‍ നമ്പ്യാരും ഹെഡ്മാസ്റ്റരായികൂടാളിയില്‍ ഒരു ഹൈസ്കൂള്‍ എന്ന മഹത്തായ ആശയം രൂപം കൊണ്ടത് 1945 ഏപ്രില്‍ 18 ന് നടന്ന നാട്ടുകാരുടേയു പൗരപ്രമുഖന്മാരുടെയും ഒരു യോഗത്തിലല്‍ വെച്ചാണ്. മുനിസിപ്പാലിറ്റിക്കപ്പുറത്ത് ഹൈസ്കൂള്‍ എന്ന മഹായജ്ഞം ഏറ്റെടുത്തത് കൂടാളി താഴത്തുവീട്ടില്‍ കാരണവരും വിദ്യാസമ്പന്നനുമായിരുന്ന കെ.ടി കുഞ്ഞിക്കമ്മാരന്‍ നമ്പ്യാരായിരുന്നു. കൂടാളിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും സമാഹരിച്ച 15,000 രൂപ ഒരു സഞ്ചിതനിധിയായി വിദ്യാഭ്യാസവകുപ്പിനെ ഏല്‍പ്പിച്ചു. അങ്ങനെ 1945 ജൂണ്‍ 6 ന് കൂടാളി ഹൈസ്കൂള്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമായി മാറി. കെ.ടി പത്മനാഭന്‍ നമ്പ്യാര്‍ സ്കൂളിന്റെ മാനേജ്മെന്റെ കുഞ്ഞിക്കമ്മാരന്‍ നമ്പ്യാര്‍ക്ക് കൈമാറി. ഹൈസ്കൂളിന്റെ പ്രഥമപ്രധാനാധ്യാപകനായി കെ.ടി മാധവന്‍ നമ്പ്യാര്‍ ചുമതലയേറ്റു. 1950 മുതല്‍ 12 വര്‍ഷം മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ ഇവിടെ സേവനമനുഷ്ഠിച്ചു. 1959 – ല്‍ മദ്രാസില്‍ സമസ്ത കേരള സാഹിത്യപരിഷത്ത് നടത്തിയ പ്രബന്ധമത്സരത്തില്‍ S.S.L.C.വിദ്യാര്‍ത്ഥിയായ പി.സി.മായന്‍കുട്ടി ഒന്നാംസ്ഥാനവും സ്വര്‍ണ്ണമെഡലും കരസ്ഥമാക്കി.




ഭൗതികസൗകര്യങ്ങള്‍ :-


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 75ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.




പാഠ്യേതര പ്രവര്‍ത്തനങ്ങള്‍:-


* സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാനേജ്മെന്റ് :-


കൂടാളി താഴത്തു വീട്ടില്‍ കെ.ടി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (കാരണവര്‍ )




മുന്‍ പ്രധാന അദ്യാപകര്‍ :-


1945 - കെ.ടി.മാധവന്‍ നമ്പ്യാര്‍
1959 - കെ.ടി.കുഞ്ഞിക്കേളപ്പന്‍ നമ്പ്യാര്‍
1970 - ഇ.എം. ദാമോദരന്‍ നമ്പ്യാര്‍
1982 - പി. കൃഷ്ണന്‍
1983 - കെ.ടി.രാമകൃഷ്ണന്‍ നമ്പ്യാര്‍
1988 - കെ.ടി ഹരിശ്ചന്ദ്രന്‍ നമ്പ്യാര്‍
1990 - കെ.ടി സുധാകരന്‍
1999 - വി.സുമംഗല
2001 - എം.കെ.നാരായണന്‍
2002 - പി.വസന്ത
2003 - കെ.കെ.ബാലകൃഷ്ണന്‍
2004 - ആര്‍.കെ ദിവാകരന്‍
2007 - പി.കെ. വിജലി.
2008 - പി. കെ ഗൌരി
2009 - എം സുകുമാരന്‍
2010 - ടി. വി ആനന്തവല്ലി ( തുടരുന്നു )


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ :-


* റിയര്‍ അഡ്മിറല്‍ കെ.മോഹനന്
* ഡോ:ഷക്കീല്‍ അഹമ്മദ് I.A.S
* ഡോ:അനില്‍ കുമാര്‍- കാര്‍ഡിയോളജിസ്റ്റ്
* ഡോ:യശോദ
* ടി.കെ. വിനീത് കുമാര്‍ (സിനിമ നടന്‍ )
* ഡോ:അജി വര്‍ഗ്ഗീസ്


വഴി :-


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

* കണ്ണൂര്‍ നഗരത്തില്‍ നിന്നും 15 കി.മി. അകലത്തായി മട്ടന്നൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.

No comments:

Thanks