Posted on: 03 Dec 2010
കൂടാളി: മട്ടന്നൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഒന്നാം സ്ഥാനവും വേങ്ങാട് ഹയര്‍സെക്കന്‍ഡറി സ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ കൂടാളി ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഒന്നാം സ്ഥാനവും പട്ടാന്നൂര്‍ കെ.പി.സി. ഹയര്‍സെക്കന്‍ഡറി സ്കൂളിന് രണ്ടാംസ്ഥാനവും ലഭിച്ചു. യു.പി. വിഭാഗം ഒന്നാം സ്ഥാനം പട്ടാന്നൂര്‍ യു.പി. സ്കൂള്‍, രണ്ടാം സ്ഥാനം കൂടാളി ഹയര്‍സെക്കന്‍ഡറി സ്കൂള്‍. എല്‍.പി. വിഭാഗം ഒന്നാം സ്ഥാനം കാഞ്ഞിലേരി വെസ്റ്റ് എല്‍.പി. സ്കള്, രണ്ടാം സ്ഥാനം മുട്ടന്നൂര് യു.പി. സ്കൂളും വേങ്ങാട് യു.പി. സ്കൂളും പങ്കിട്ടു. അറബിക് സാഹിത്യോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കൂടാളി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനവും പട്ടാന്നൂര്‍ കെ.പി.സി. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. യു.പി.വിഭാഗം അറബിക് കലോത്സവം ഒന്നാം സ്ഥാനം കൂടാളി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, രണ്ടാം സ്ഥാനം വേങ്ങാട് മാപ്പിള ഹയര്‍സെക്കന്‍ഡറി സ്കൂള്‍. എല്‍.പി. വിഭാഗം അറബിക് കലോത്സവം ഒന്നാം സ്ഥാനം ഊര്‍പ്പള്ളി എല്‍.പി. സ്കൂള്‍ രണ്ടാം സ്ഥാനം വേങ്ങാട് മാപ്പിള യു.പി.
സംസ്കൃതോത്സവം (ഹൈസ്കൂള്‍ വിഭാഗം). ഒന്നാം സ്ഥാനം പട്ടാന്നൂര്‍ കെ.പി.സി. ഹയര്‍സെക്കന്‍ഡറി സ്കള്, രണ്ടാം സ്ഥാനം കൂടാളി ഹയര്‍സെക്കന്‍ഡറി സ്കൂള്‍. സംസ്കൃതോത്സവം (യു.പി. വിഭാഗം) ഒന്നാം സ്ഥാനം മുട്ടന്നൂര് യു.പി. സ്കൂള്‍. രണ്ടാംസ്ഥാനം കീഴല്ലൂര്‍ യു.പി. സ്കൂള്‍.
സമാപന സമ്മേളനം ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോസ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷജീറ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ എ.ഇ.ഒ പി.വി.സുരേഷ് സമ്മാനദാനം നിര്‍വ്വഹിച്ചു. എം.രമേശന് സ്വാഗതവും വി.സി. ഇന്ദിര നന്ദിയും പറഞ്ഞു.
No comments:
Post a Comment