New website under construction Koodalihss.com New website under construction

Welcomee
4| | |www.koodalihighschool.co.cc| | |3
Welcome to Koodali Higher Secondary School BlogSite :::#:::School Name : Koodali High School,Koodali :::+::: School Code - 14014:::+::: School Type - Aided:::+::: Address - Koodali P O, Pin Code - 670692 Phone Number - 0091497 28576 Revenue District - Kannur Educational District - Thalassery:::+:::
Plus Two Results 2012 Link 1
HSC Results 2012 Link 2
SSLC Results 2012 Link 3
HSE SAY RESULTS 2011
SSLC 2012 Admission Ticket
FIRST YEAR HSE IMPROVEMENT RESULTS 2011 SAY 2011
FIRST YEAR HSE REVALUATION RESULTS 2011
HSE Previous Years and Sample Question Papers

Monday, August 9, 2010

Latest News

വേനല്‍ അവധിക്കു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു .

www.koodalihighschool.co.cc

വേനല്‍ അവധിക്കു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ തുറക്കും. പ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാളെ രാവിലെ പത്തിന് നടക്കും. ജില്ല, ഉപജില്ല, സ്കൂള്‍ തലങ്ങളിലും വിപുലമായ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 12,644 സ്കൂളുകളാണുള്ളത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലാണിത്. ഒന്നാം ക്ലാസില്‍ 3,30,000 വിദ്യാര്‍ഥികള്‍ പുതുതായി ചേര്‍ന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു മോടി പിടിപ്പിച്ചിട്ടുണ്ട്. 



പത്താംതരം തുല്യതാപരീക്ഷ മൂല്യനിര്‍ണയത്തില്‍ ഗ്രേഡിങ് വരുന്നു.

Published on Fri, 06/01/2012
Reported by Madhyamam NewsPaper

                    പെരിന്തല്‍മണ്ണ: പത്താംതരം തുല്യതാപരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കുന്നു. പത്താംതരം തുല്യതാ കോഴ്സിന്‍െറ ആറാം ബാച്ച് മുതലാണ് എസ്.സി.ഇ.ആര്‍.ടിയുമായി സഹകരിച്ച് ഗ്രേഡിങ് നടപ്പാക്കുക. പഠിതാവിന്‍െറ സവിശേഷത, മനോഭാവം, താല്‍പര്യം, ബുദ്ധിവൈഭവം, ഗ്രഹണശേഷി എന്നിവയും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. ഹാജറിനും മാര്‍ക്ക് ലഭിക്കും.ജില്ല, ബ്ളോക്ക് തലങ്ങളില്‍ പരീക്ഷാസമിതികള്‍ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എഴുത്തുപരീക്ഷക്ക് 60 മാര്‍ക്കും നിരന്തര മൂല്യനിര്‍ണയത്തിന് 20 മാര്‍ക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്. ആകെ 80 മാര്‍ക്കാണ്. മലയാളം, ഇംഗ്ളീഷ് വിഷയങ്ങള്‍ക്ക് പരമാവധി മാര്‍ക്ക് 60ഉം നിരന്തര മൂല്യനിര്‍ണയത്തിന് 20 മാര്‍ക്കുമാണുള്ളത്. ഹിന്ദിക്ക് യഥാക്രമം 40, 10ഉം സാമൂഹികശാസ്ത്രത്തിന് 60, 20ഉം ഭൗതികശാസ്ത്രത്തിന് 30, 10ഉം രസതന്ത്രത്തിന് 30, 10ഉം, ജീവശാസ്ത്രത്തിന് 30, 10ഉം മാത്തമാറ്റിക്സിന് 60, 20ഉം ഐ.ടിക്ക് 30, 10ഉം മാര്‍ക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്. എഴുത്തുപരീക്ഷയില്‍ പരമാവധി മാര്‍ക്ക് 60 ആണ്. 60 മാര്‍ക്കുള്ള വിഷയത്തില്‍ ജയിക്കാന്‍ മിനിമം 15 മാര്‍ക്ക് വേണം. 40 മാര്‍ക്കുള്ള വിഷയത്തിന് 10 മാര്‍ക്കും 30 മാര്‍ക്കുള്ള വിഷയത്തിന് എട്ടുമാര്‍ക്കും വേണം. 60 മാര്‍ക്കുള്ള വിഷയത്തിന്‍െറ പരീക്ഷാസമയം രണ്ടരമണിക്കൂറാക്കി. 50 മാര്‍ക്കുള്ള പരീക്ഷക്ക് രണ്ടുമണിക്കൂറും 30 മാര്‍ക്കുള്ള പരീക്ഷക്ക് ഒന്നരമണിക്കൂറുമാണ് നിശ്ചയിച്ചിട്ടുള്ളത്. 90 മാര്‍ക്കിന് മുകളിലുള്ളവര്‍ക്ക് എ പ്ളസും 80 മുതല്‍ 89 വരെ എയും 70 മുതല്‍ 79 വരെ ബി പ്ളസും 60 മുതല്‍ 69 വരെ ബിയും 50 മുതല്‍ 59 വരെ സി പ്ളസും 40 മുതല്‍ 49 വരെ സിയും 30 മുതല്‍ 39 വരെ ഡി പ്ളസും 20 മുതല്‍ 29 വരെ ഡിയും 20ല്‍ താഴെ ഇ ഗ്രേഡുമാണ് നല്‍കുക. ഡി പ്ളസ് ഉള്ളവര്‍വരെ സര്‍ട്ടിഫിക്കറ്റിന് അവകാശികളാവും. ഇ, ഡി ഗ്രേഡ് ലഭിച്ചവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം.സംസ്ഥാനത്തൊട്ടാകെ 35,000 പേര്‍ തുല്യതാപരീക്ഷക്ക് പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയിലാണ്; 4100 പേര്‍. പുതിയ ബാച്ചിന്‍െറ രജിസ്ട്രേഷന്‍ ജൂണില്‍ ആരംഭിക്കും. സെപ്റ്റംബര്‍ ആദ്യത്തിലാണ് പത്താംക്ളാസ് തുല്യതാ പരീക്ഷ തുടങ്ങുക.


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$




$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$



ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 88.08 ശതമാനം വിജയം.


       സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 88.08 ശതമാനം വിദ്യാര്‍ത്ഥികളും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ 112 സ്‌കൂളുകള്‍ 100 ശതമാനം പേരും തുടര്‍പഠന യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. 82.2 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (90.96ശതമാനം)യോഗ്യത നേടിയത്. കുറവ് പത്തനംതിട്ടയിലും (81.2 ശതമാനം) സംസ്ഥാനത്ത് ഒട്ടാകെ 3334 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് തൃശ്ശൂര്‍ ജില്ലയിലാണെന്നും അദ്ദേഹം അറിയിച്ചു. 1897 സ്‌കൂളുകളില്‍ നിന്നായി 2,93,112 പേര്‍ പരീക്ഷ എഴുതിയതില്‍ 2,58,179 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 82.25 ആണ് കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. പരീക്ഷയെഴുതിയ 1,56,449 പെണ്‍കുട്ടികളില്‍ 91.77 ശതമാനവും ആണ്‍കുട്ടികളില്‍ 83.86 ശതമാനവും പേര്‍ വിജയിച്ചു.. ഒന്നാം വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച സ്‌കോറുകള്‍ കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണ്ണയിച്ചത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണ്ണയം നടത്തിയാണ് സ്‌കോര്‍ കണക്കാക്കിയത്. പഠനപ്രവര്‍ത്തനങ്ങളിലും ഇതരമേഖലകളിലും പ്രാവീണ്യം പ്രകടിപ്പിച്ച 25,552 പേര്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതനേടി. ഓപ്പണ്‍ സ്‌കൂള്‍ വിജയശതമാനം 83.6.ആണ്. 73,911 വിദ്യാര്‍ത്ഥികള്‍ ഓപ്പ സ്‌കൂള്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിയതില്‍ 39,247 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 

സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.


              2012 മാര്‍ച്ചിലെ പരീക്ഷയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാനാകാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. യോഗ്യനേടാന്‍ ബാക്കിയുള്ള വിഷയങ്ങള്‍ക്ക് മുഴുവനും അവര്‍ക്ക് അപേക്ഷിക്കാം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 26702 പേര്‍ പരീക്ഷയെഴുതിയതില്‍ 24557 പേര്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും 22625 പേര്‍ പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും യോഗ്യത നേടി. പാര്‍ട്ട് ഒന്നിനും രണ്ടിനും 91.97 ആണ് വിജയ ശതമാനം. പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും 84.73 ശതമാനം വിജയ ശതമാനം.









$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


എസ് .എസ്.എല്‍ .സിയില്‍ 93.64 ശതമാനം വിജയം


തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍ .സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64 ആണ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം സര്‍വകാല റെക്കോഡാണെന്ന് മന്ത്രി പറഞ്ഞു. 
         മോഡറേഷന്‍ നല്‍കിയിട്ടില്ല. 2758 കേന്ദ്രങ്ങളിലായി 4,69,919 പേരാണ് പരീക്ഷയെഴുതിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവും ഇക്കുറി റെക്കോഡിലെത്തി. 81.16 ആണ് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വിജയശതമാനം. മുന്‍വര്‍ഷം ഇത് 43.36 ശതമാനം മാത്രമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99 ശതമാനവും ലക്ഷദ്വീപില്‍ 69 ശതമാനവും കുട്ടികള്‍ വിജയിച്ചു. 711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ - 922 പേര്‍. 210 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 248 എയ്ഡഡ് സ്‌കൂളും 253 അണ്‍ എയ്ഡഡ് സ്‌കൂളും നൂറ് ശതമാനം വിജയം നേടി.
                 711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലും(96.93%) കുറവ് വിജയശതമാനം പാലക്കാട് ജില്ലയിലുമാണ്(86.91%). രണ്ട് സ്‌കൂളുകള്‍ മാത്രമാണ് 50 ശതമാനത്തില്‍ താഴെ വിജയം നേടിയത്.
                   മെയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മേയ് 14 മുതല്‍ 18 വരെ സേ പരീക്ഷ നടക്കുമെന്നും മന്ത്രി അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നേരത്തെ ഫലപ്രഖ്യാപനം നടക്കുന്നത്. മാര്‍ച്ച് 26ന് ആണ് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചത്. 4,70,148 കുട്ടികള്‍ പരീക്ഷ എഴുതി. ഏപ്രില്‍ രണ്ടിന് മൂല്യനിര്‍ണയം ആരംഭിച്ചു. 24 ദിവസങ്ങള്‍ക്കുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. 54 കേന്ദ്രങ്ങളിലായി 13,000 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുത്തു.

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


എസ്.എസ്.എല്‍.സി. സേ-പരീക്ഷക്ക് അനുമതി




തിരുവനന്തപുരം: 2012 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് ഡിപ്ളസ് ഗ്രേഡെങ്കിലും ലഭിക്കാത്ത കുട്ടികള്‍ക്ക് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിന് 2012 മേയ്/ജൂണ്‍ മാസം സേ പരീക്ഷ നടത്താന്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കി  ഉത്തരവായി.2012 മാര്‍ച്ചില്‍ റെഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡിപ്ളസ് ഗ്രേഡെങ്കിലും ലഭിക്കാത്തതുമൂലം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ സേ പരീക്ഷക്ക്് അര്‍ഹത ഉണ്ടാകൂ.പ്രസ്തുത പരീക്ഷയില്‍ രണ്ട് പേപ്പറുകള്‍ക്ക് ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഹാജരാകുവാന്‍ സാധിക്കാതെ വന്ന റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കും സേ എഴുതാം.ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും  പരീക്ഷ. എന്നാല്‍ അപേക്ഷ വിദ്യാര്‍ഥി പരീക്ഷ എഴുതിയ സെന്‍ററില്‍ നല്‍കിയാല്‍ മതി.എഴുത്തുപരീക്ഷയുടെ സ്കോര്‍ മാത്രമേ സേ പരീക്ഷയിലൂടെ മെച്ചപ്പെടുത്താനാവൂ.ഐ.ടി പരീക്ഷയില്‍ തിയറി പരീക്ഷ മാത്രമായിരിക്കും സേ പരീക്ഷയിലൂടെ ഉള്‍പ്പെടുത്തുക.2012 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷാ ഫലത്തിന്‍െറ കമ്പ്യൂട്ടര്‍ പ്രിന്‍റൗട്ട് ഉപയോഗിച്ച് സേ പരീക്ഷക്ക് അപേക്ഷ നല്‍കാം.ഗള്‍ഫ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ കേരളത്തിലെ ഏതെങ്കിലും സേ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ അപേക്ഷ സമര്‍പ്പിക്കണം.സേ പരീക്ഷക്ക് പുനര്‍ മൂല്യനിര്‍ണയം അനുവദിക്കില്ല.2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ അപകടം, ഗുരുതരമായ രോഗം, പിതാവ്/മാതാവ്/സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷയെഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് രണ്ടില്‍ കൂടുതല്‍ പേപ്പര്‍ പരീക്ഷയെഴുതുന്നതിന് അനുവാദമുണ്ടായിരിക്കും. ഇതിനായി വില്ലേജ് ഓഫിസര്‍/അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.സേ പരീക്ഷക്ക് ഒരു വിഷയത്തിന് 100 രൂപ നിരക്കില്‍ ഫീസ് ഈടാക്കും.
News : Madhyamam



ഒമ്പത്, പത്ത് ക്ളാസുകളിലേക്ക് പ്രമോഷന്‍ ഇനി 'സമ്പൂര്‍ണ' വഴി


                അടുത്ത അധ്യയന വര്‍ഷം ഒമ്പത്, പത്ത് ക്ളാസുകളിലെ കുട്ടികളുടെ പ്രമോഷന്‍ ലിസ്റ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, പ്രോഗ്രസ് കാര്‍ഡ് എന്നിവ തയാറാക്കുന്നത് ഐ.ടിണ്ടസ്കൂളിന്റെ സമ്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചിരിക്കുംഇതിനായി മുഴുവന്‍ ഹൈസ്കൂളുകളിലേയും സീനിയര്‍ അധ്യാപകന്‍, ക്ളര്‍ക്ക്, സ്കൂള്‍ ഐ.ടി കോഓഡിനേറ്റര്‍ എന്നിങ്ങനെ മൂന്ന് പേര്‍ക്ക് വീതം 16നും 19നും ഇടക്ക് ഐ.ടിണ്ടസ്കൂള്‍ ദ്വിദിന പരിശീലനം നല്‍കും.  എല്ലാ ഹൈസ്കൂളിലെയും ജീവനക്കാര്‍ക്ക് പരിശീലനം ലഭിച്ചുവെന്ന് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണം.സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ സുതാര്യമാക്കാന്‍ പ്രധാനാധ്യാപകരെ സഹായിക്കുകയാണ് ഐ.ടിണ്ടസ്കൂള്‍ വികസിപ്പിച്ചെടുത്ത സമ്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറിന്റെ ലക്ഷ്യം.  ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്, കുട്ടികളെ സംബന്ധിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍, വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കാവശ്യമായ ലിസ്റ്റുകള്‍, പ്രോഗ്രസ് റിപ്പോര്‍ട്ട്, പ്രമോഷന്‍ ലിസ്റ്റ് തുടങ്ങിയവ തയാറാക്കുന്നത് സമ്പൂര്‍ണയിലൂടെ എളുപ്പം സാധിക്കും.  ഇതിനുപുറമേ എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, ഡി.പി.ഐ, സെക്രട്ടറി തലത്തിലുള്ള ഓഫിസുകള്‍ക്കാവശ്യമായ ഭരണപരമായ വിവരങ്ങളും ഓണ്‍ലൈനായി സമ്പൂര്‍ണവഴി ലഭിക്കും.  
                   ഒരു കുട്ടി ഒന്നാം ക്ളാസില്‍ ചേരുന്നതുമുതല്‍ തുടര്‍ന്നങ്ങോട്ട് അവരുടെ പഠന പുരോഗതി വിലയിരുത്തുന്നതുമുതല്‍ അഭിരുചി നിര്‍ണയംവരെ സാധ്യമാവുന്ന തരത്തിലുള്ള  പാക്കേജാണ് സമ്പൂര്‍ണയിലുള്ളത്.നിലവില്‍ സമ്പൂര്‍ണക്ക് ഓണ്‍ലൈന്‍ പതിപ്പിന് പുറമേ സ്കൂളുകള്‍ക്ക് പ്രത്യേകമായി ഓഫ് ലൈന്‍ പതിപ്പും ഐ.ടിണ്ടസ്കൂള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.  
ഈ വര്‍ഷം എസ്.എസ്.എല്‍.സിയുടെ എ ലിസ്റ്റ് പൂര്‍ണമായും സമ്പൂര്‍ണ വഴിയാണ് സ്കൂളുകളില്‍ നിന്ന് ശേഖരിച്ചത്.  ഹൈസ്കൂള്‍ ക്ളാസുകളിലെ 14.53ലക്ഷം കുട്ടികളുടെ വിവരങ്ങള്‍ ഇപ്പോള്‍ സമ്പൂര്‍ണയിലുണ്ട്.  അടുത്തവര്‍ഷം മുഴുവന്‍ ക്ളാസുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ഐ.ടിണ്ടസ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.


News : madhyamam





പിറവം: എസ്.എസ്.എല്‍.സി, പ്ലസ് ടു അടക്കമുള്ള പരീക്ഷകള്‍ മാര്‍ച്ച് 26 ന് :-

തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 17ന് നടത്താന്‍ സാധ്യത വന്നതോടെ അന്ന് നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു അടക്കമുള്ള എല്ലാ സ്കൂള്‍ പരീക്ഷകളും മാര്‍ച്ച് 26ലേക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതറിയിച്ച് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കിയിട്ടുണ്ട്.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


എസ് എസ് എല്‍ സി പരീക്ഷ  12 നു തുടങ്ങും .


ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ  12 നു തുടങ്ങും . 24 നാണ് പരീക്ഷ അവസാനിക്കുക .ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച്‌ അഞ്ചു വരെ അതാത് പരീക്ഷ കേന്ദ്രങ്ങളില്‍ നടക്കും . വെള്ളിയാഴ്ചകളില്‍ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല .പകരം ശനിയഴ്ച പരീക്ഷ ഉണ്ടായിരിക്കും .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷ എഴുതുന്നതില്‍ 11,113  വിദ്യാര്‍ഥികളുടെ വര്‍ധനയുണ്ട് .മൂല്യനിര്‍ണയം ഏപ്രില്‍ രണ്ട് മുതല്‍ നടക്കും. 4,70,779 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

Kerala SSLC Exam Timetable 2012 Published



         Kerala State General Education Board announced the SSLC 2011- 2012 annual exam time table. The exam will start on March 12 and ends on March 24th. Exam Time is after noon ie stars from 1. 45 pm. Here the detailed Time Table.


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

സ്കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് അഞ്ച് മുതല്‍  .

              തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് അഞ്ച് മുതല്‍ ആരംഭിക്കും. എട്ട്, ഒമ്പത് ക്ളാസുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പരീക്ഷ ഏപ്രിലിലാണ്. പത്താം ക്ളാസ് മോഡല്‍ പരീക്ഷ ഫെബ്രുവരി 13ന് ആരംഭിക്കും. മോഡല്‍ പരീക്ഷക്ക് വിദ്യാര്‍ഥികളില്‍ നിന്ന് 10 രൂപ ഫീസ് ഈടാക്കാനും ഇന്നലെ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം യോഗം തീരുമാനിച്ചു. എസ്.എസ്.എല്‍.സി പരീക്ഷാ തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
           ആര്‍എം.എസ് ഫണ്ട് ലഭിക്കാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം പരീക്ഷാഫീസ് ഈടാക്കാന്‍ ക്യു.ഐ.പി യോഗം നേരത്തേ തീരുമാനിച്ചിരുന്നു. ചെലവാകുന്ന തുകക്ക് ആനുപാതികമായി ഫീസ് തീരുമാനിക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ഇത് 25 രൂപയായി നിശ്ചയിച്ചു. ഇതാണ് 10 രൂപയാക്കി കുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ എസ്.സി,എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ല. കഴിഞ്ഞവര്‍ഷം വരെ ആര്‍.എം.എസ് ഫണ്ട് ഉപേയാഗപ്പെടുത്തി അധ്യാപക സംഘടനകളാണ് ചോദ്യ പേപ്പര്‍ നല്‍കിയിരുന്നത്. എന്നാല്‍ ചോദ്യ പേപ്പര്‍ വിവാദങ്ങളെ തുടര്‍ന്ന് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത്തവണ ചോദ്യ പേപ്പര്‍ നല്‍കുന്നതും സര്‍ക്കാറാണ്.
             എട്ട്, ഒമ്പത് ക്ളാസുകളിലെ വാര്‍ഷിക പരീക്ഷയാണ് രണ്ട് ഘട്ടമായി നടക്കുക. ആദ്യഘട്ടം മാര്‍ച്ച് അഞ്ച് മുതല്‍ എട്ട് വരെയും രണ്ടാം ഘട്ടം മാര്‍ച്ച് 27 മുതല്‍ 29 വരെയും. ഹൈസ്കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യു.പി സ്കൂളുകളിലും രണ്ട് ഘട്ടമായായിരിക്കും നടക്കുക. മാര്‍ച്ച് ഏഴ്,എട്ട് തീയതികളിലും 27,28,29 തീയതികളിലും. മറ്റ് സ്കൂളുകളിലെ ഒന്നു മുതല്‍ ഏഴ് വരെ ക്ളാസുകളില്‍ മാര്‍ച്ച് 20 മുതല്‍ 29 വരെയാണ് പരീക്ഷ. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ഏപ്രില്‍ 18 മുതല്‍ 26 വരെയാണ് പരീക്ഷകള്‍. ക്യു.ഐ.പി യോഗത്തില്‍ ഡി.പി.ഐ എ. ഷാജഹാന്‍, എസ്.എസ്.എ അഡീഷനല്‍ ഡയറക്ടര്‍ കെ. രാജന്‍ അംഗങ്ങളായ എം.സലാഹുദ്ദീന്‍, ജെ. ശശി, എന്‍. ശ്രീകുമാര്‍, പി.കെ. കൃഷ്ണദാസ്, ഷാജഹാന്‍, സി. ഹരിഗോവിന്ദന്‍, സിറിയക് കാവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

എസ്.എസ്.എല്‍.സികാര്‍ക്ക് ഐടി@സ്കൂളിന്‍റ വെബ് പോര്‍ട്ടലും യുട്യൂബ് ചാനലും


                 തിരുവനന്തപുരം: എസ്.എസ്.എല്‍.സികാര്‍ക്കായി പ്രത്യേക  വെബ്പോര്‍ട്ടലും പ്രമുഖ അധ്യാപകരുടെ ക്ളാസുകള്‍ ഉള്‍ക്കൊള്ളുന്ന യുട്യൂബ് ചാനലും ഐടി@സ്കൂള്‍ പ്രവര്‍ത്തനസജ്ജമാക്കി.  ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളാണ്  www.resource.itschool.gov.in എന്ന വെബ്പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചത്.   പാഠഭാഗങ്ങള്‍ ഇന്‍ററാക്ടീവ് അനിമേഷനുകള്‍ വഴി എളുപ്പം മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വയം ചെയ്തു നോക്കാനും സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ടലിന്‍െറ രൂപകല്‍പന.  പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനിമേഷനുകള്‍ക്ക് പുറമേ ജാവാ അപ്ലെറ്റുകള്‍, വീഡിയോകള്‍, ഗ്രാഫുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സങ്കേതങ്ങളും  പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.  ഡൗണ്‍ലോഡ് ചെയ്ത് പിന്നീട് ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ (ഓഫ്ലൈനായും) ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പോര്‍ട്ടല്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
                 ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി.  പത്താം ക്ളാസിലെ ഭാഷാവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിഷയങ്ങളും ഇനിമുതല്‍ ഇതില്‍ ലഭ്യമാകും.
വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട്ഡൗണ്‍ എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളായാണ് സംപ്രേഷണം.  152 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ എങ്ങനെ പരീക്ഷക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ഓര്‍മിക്കേണ്ട കാര്യങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളുടേയും പരീക്ഷക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടേയും വിശകലനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ദിവസവും രാവിലെ 6.30നും 11.30നും ഉച്ചക്ക് 1.30 നും വൈകുന്നേരം 5.30നും രാത്രി എട്ടിനും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്‍റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in  വഴിയും കാണാം.  യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തെരച്ചില്‍ നടത്താനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.


$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$



എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം: നിയമന ഉത്തരവ് വെബ് സൈറ്റില്‍

          തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാപേപ്പറുകളുടെ മൂല്യനിര്‍ണയത്തിന് നിയോഗിക്കപ്പെട്ട അധ്യാപകരുടെ നിയമന ഉത്തരവ് പരീക്ഷാഭവന്റെ വെബ് സൈറ്റില്‍ (http://keralapareekshabhavan.in) ലഭിക്കും. പ്രധാനാധ്യാപകര്‍ ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് അധ്യാപകര്‍ക്ക് വിതരണംചെയ്യണം.

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$


kerala school kalolsavam 2012 results





$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$



The Present Head Mistress is T.V. ANANDAVALLI and s The Present  Principal of the Higher Secondary School is A. Ashokan. An un aided plus two class is also functioning efficiently in the School, with separate Principal and Staff.

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

No comments:

Thanks